Pages

Blogger Widgets http://www.msmhealthclub.blogspot.com

Tuesday 26 June 2012

എയ്ഡ്സ് (എച്ച്.ഐ.വി)

ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(L.A.V|Lymphadenopathy associated virus) എച്ച്.ടി.എൽ.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ എച്ച്.ഐ.വി.(HIV-Human Immuno deficiency Virus) എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി[2] .

വൈറസിന്റെ ഉറവിടം

എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സർ.ഫ്രെഡ് ബോയിലിയുടെ(Sir.Fred Boyle)അഭിപ്രായത്തിൽ വൈറസ് പരീക്ഷണശാലയിൽ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് .[3] പരീക്ഷണശാലകളിൽ നിന്നും രക്ഷപ്പെട്ട കുരങ്ങിൽ നിന്നും മനുഷ്യരിലേക്കോ മറ്റു മൃഗങളിലേയ്ക്കൊ അവിടെ നിന്ന് മനുഷ്യരിലേയ്ക്കൊ പടർന്നതാവാം എന്നതാണ് മറ്റൊരു പഠനം. 70-കളിൽ ഈ രോഗം ആഫ്രിക്കാ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതായിരുന്നതായി പറയുന്നു.അവിടെ നിന്നും അൻലാൻറ്റിക്ക് സമുദ്രം കടന്ന് ഹൈറ്റസിനെ ബാധിച്ച രോഗം അമേരിക്കയിലേക്കും അവിടെ നിന്ന് ലോകം മുഴുവൻ പകർന്നു പിടിച്ചതായി പറയുന്നു.

എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ


എയ്ഡ്സ് മൂലമുണ്ടാകുന്ന കാപോസി സാർകോമാ വ്രണം
  • എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
  • കുത്തി വിപ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
  • വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
  • വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.

എയ്‌ഡ്‌സ് രോഗാണുക്കൾ ശരീരത്തിലുള്ള എല്ലാവർക്കും ആദ്യമേ അല്ലെങ്കിൽ ഉടനെ രോഗലക്ഷണങ്ങൾ തുടങ്ങുന്നില്ല. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതും എന്നാൽ രോഗാണു ശരീരത്തിൽ ഉള്ളതുമായ അവസ്ഥക്ക് രോഗാണുബാധ (H.I.V.Infection) എന്നുപറയുന്നു. 50% രോഗാണു ബാധിതർ 10 വർഷത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും രോഗിയായിത്തീരുകയും ചെയ്യുന്നു. 60% പേർ 12-13 വർഷത്തിനുള്ളിലും 90% പേർ 15-20 വർഷത്തിനുള്ളിലും രോഗികളാകുന്നു. എന്നാൽ രോലക്ഷണം ഉള്ളവർ മാത്രമല്ല എയ്‌ഡ്‌സ് രോഗണുബാധിതർ എല്ലാവരും തന്നെ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കഴിവുള്ളവരാണ്.

രോഗനിർണ്ണയം

രോഗനിർണ്ണയത്തിൻ പ്രധാനമായും മൂന്നു മാർഗ്ഗങ്ങളാണ് ഉള്ളത്‌.
  1. രക്തത്തിൽ വൈറസിൽ ആന്റിജൻ കണ്ടുപിടിക്കുക.
  2. വൈറസിന്റെ എതിരെ ഉൽപാദിക്കപ്പെടുന്ന പ്രതിവസ്തുക്കളെ കണ്ടു പിടിക്കുക.
  3. രക്തത്തിൽ നിന്നും വൈറസിനെ കൃത്രിമമായി വളർത്തി എടുക്കൂക

ആന്റിജൻ എങ്ങനെ കണ്ടുപിടിക്കാം


ഡോ. ലൂക്ക്മോൺടാഗ്നിയർ
രോഗാണു ഉള്ളിൽ പ്രവേശിച്ച്‌ പ്രതിവസ്തുക്കൾ ഉണ്ടാകുന്നതുവരെയുള്ള ഘട്ടത്തിൽ രോഗനിർണ്ണയത്തിനുള്ള ഉപാധിയാണ്. വൈറസ്സിന്റെ പി24,റിവേഴ്സ്‌ ട്രാൻസ്ക്രിപ്റ്റേഴ്സ്‌ ഇവ അണുബാധിതന്റെ രക്തതിൽ കണ്ടുപിടിക്കുകയാണു ചെയ്യുക.എലിസ പരിശോധനയാണ് ഇതിനുപയോഗിക്കൂക.
ചികിത്സാ ഫലം വിലയിരുത്താനും ഈ പരിശോധന ഉപകരിക്കാം

ആന്റിബോഡി പരിശോധനകൾ

രോഗാണു ഉള്ളിൽ പ്രവേശിച്ചവരിൽ ആന്റിബോഡിസ്‌ 1-3 മാസത്തിനുള്ളിൽ ഉൽപാദിക്കപ്പെടും. ചിലർക്ക്‌ ഇതിനു വർഷങ്ങളൊളം പിടിക്കും.
എലിസ അഥവാ എൽസം ഇമ്മ്യൂണോസോർബറ്റ്‌ അസെ വഴിയാണു ഈപരിശോധന നടത്തുന്നത്‌. രോഗനിർണ്ണയം സംശയമന്യേ തെളിയിക്കാനുള്ള പരിശോധനയാൺ വെസ്റ്റേൺ ബ്ലോട്ട്‌ HIV വൈറസിലുള്ള വിവിധ തരം ആന്റിജനുകളെ വേർത്തിരിച്ചെടുത്ത്‌ ഒരു നൈട്രോ സെല്ലുലോസ്‌ പേപ്പറിലേക്ക്‌ പതിപ്പിക്കുന്നു.ഈ പേപ്പറും രോഗിയുടെ രക്ത നീരുമായി പ്രവർത്തനം നടത്തി, ഏതൊക്കെ ആന്റിജൻ എതിരെയുള്ള പ്രതിവസ്തുക്കൾ രോഗിയുടെ രക്തത്തിൽ ഉണ്ടെന്നും കണ്ടുപിടിക്കുന്ന പരിശോധനയാൺ വെസ്റ്റേൺ ബ്ലോട്ട്‌.

വൈറസിനെ ഏങ്ങനെ വളർത്തിയെടുക്കാം

ഈ സമ്പ്രദായം രോഗനിർണ്ണയത്തിനു സാധാരണയായി ഉപയോഗിക്കാറില്ല.
പൊക്കിൾ കൊടിയിലെ രക്തത്തിലുള്ള ലസികാ കോശങ്ങളാണു HIVവൈറസിനെ കൃത്രിമമായി ലബോറട്ടറിയിൽ വളർത്തിയെടുക്കുവാൻ ഉപയോഗിക്കുന്നത്‌.

എയ്‌ഡ്‌സ് പ്രതിരോധനടപടികൾ

പ്രതിരോധരംഗത്ത് രോഗബാധിതർക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങൾക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
  1. വിവാഹേതര ലൈംഗികവേഴ്ചയിൽ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
  2. രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
  3. സിറിഞ്ജ്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
  4. പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്. ഈ മുൻകരുതൽ എടുക്കെണ്ടത്.
  5. എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
  6. രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ അവിടം ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
  7. എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം.

ലോകരാഷ്ട്രങ്ങളിലെ സ്ഥിതി


ലോകരാഷ്ട്രങ്ങളിലെ സ്ഥിതി
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 100-110 ലക്ഷം പേർ രോഗാണു ബാധിതരായിട്ടുണ്ട്. ഇതിൽ ഏകദേശം50 ലക്ഷം സ്ത്രീകളും ഉൾപ്പെടുന്നു. രോഗാണു ബാധിതരായ കുട്ടികൾ ഏകദേശം 10ലക്ഷമാണ്. 1991 നവംമ്പർ വരെ 418403 എയ്‌ഡ്‌സ് കേസുകൾ ലോകാരോഗ്യസംഘടനയ്ക്കു റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.
ഏഷ്യാ ഭൂഖണ്ഡത്തിൽ മാത്രം 17 ലക്ഷം രോഗാണുബാധിതർ ഉണ്ടെന്നു കണക്കാക്കപ്പെട്ടീരിക്കുന്നു. ഏഷ്യയിലും, ആഫ്രിക്കയിലും രോഗാണുബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നു. പ്രതിരോധ നടപടികൾ സുശക്തമാക്കിയിലെങ്കിൽ ഇക്കാര്യത്തിൽ ഏഷ്യ ആഫ്രിക്കയെ കടത്തിവെട്ടീയെന്നുവരാം.ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എറ്റവും കൂടുതൽ എയ്‌ഡ്‌സ് രോഗ ബാധിതർ.
ലോകമെമ്പാടും, എയിഡ്സ് നിയന്ത്രണത്തിനായി ഐക്യരാഷ്ട്രസംഘടനയുടെ ഘടകമായ യു.എൻ.എയിഡ്സ് പ്രവർത്തിക്കുന്നു. 2010 ലെ ലോക എയിഡ്സ് റിപ്പോർട്ട്‌, നവംബർ 23 നു ജെനീവായിൽ പ്രസിദ്ധീകരിച്ചു. അതനുസരിച്ച്, ഏറ്റവും കൂടുതൽ എയിഡ്സ് ബാധിതർ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടൊണ്ട്‌. അവിടെ ഇപ്പോൾ രോഗവ്യാപനവും മരണങ്ങളും കുറഞ്ഞിട്ടൊണ്ട്‌. സുരക്ഷിത ലൈംഗിക ബന്ധത്തിലുടെ അവർ എയിഡ്സ് അകറ്റുന്നു പക്ഷെ മയക്കുമരുന്ന് കുത്തിവെക്കുന്നവരുടെ എണ്ണം, കിഴക്കൻ യൂറോപ്പിലും മദ്ധ്യഏഷ്യയിലും വർധിക്കുന്നതിനാൽ അവിടങ്ങളിൽ എച്.ഐ.വി വ്യാപനം വർധിക്കുകയാണ്. .

ഇന്ത്യയിലെ സ്ഥിതി

1991 ഡിസംബറിലെ ഐ.സി.എം.ആർ. കണക്കനുസരിച്ച് 12,06,055 പേരുടെ രക്ത പരിശോധനയിൽ 6319 പേർക്ക് അണുബാധ കണ്ടെത്തി. 1992,ആഗസ്റ്റിൽ ഇത് 10000 ആയി ഉയർന്നതായി W.H.O. കണക്കുകൾ സൂചിപ്പിക്കുന്നു. അണുബാധിതരിൽ 75% ലൈംഗിക മാർഗ്ഗത്തിലൂടെ രോഗബാധിതരായവരാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആണ് ഏറ്റുവുമധികം എയ്‌ഡ്‌സ് രോഗബാധിതരുള്ളത്. മുംബൈയിലെ ലൈംഗികതൊഴിലാളികളിൽ 20-30% പേർക്കും അണുബാധയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ദില്ലിയിലെ ദേശീയ എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് ഇന്ത്യ ആകമനമായി 23 ലക്ഷം പേർക്ക് എച്ച്.ഐ.വി.അണുബാധ ഉണ്ട്.

കേരളത്തിലെ സ്ഥിതി

1986 ൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടുക്കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ചു.1988ൽ ആണ് ആദ്യമായി കേരളത്തിൽ രോഗാണുബാധ കണ്ടെത്തിയത്. കേരളത്തിൽ രോഗാണുബാധ ഉള്ളവരിൽ ഭൂരിഭാഗവും ലൈംഗിക വേഴ്ചയിലൂടെ രോഗം ഏറ്റുവാങ്ങിയതാണ്. തിരുവനന്തപുരത്തെ കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് 55167 എച്ച്.ഐ.വി. അണുബാധിതർ ഉണ്ട്. ഇവരിൽ, 7524 പേർക്ക് ആന്റി റെട്രോവിൽ ചികിത്സ നൽകി. ഇപ്പോൾ 4000 പേർ ചികിത്സ തുടരുകയാണ്. കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൌജന്യമായി നൽകുന്നത്.

ലോക എയ്ഡ്സ് ദിനം

എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്.

2010 ലെ സന്ദേശം

മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം.[4]